സെലിബ്രിറ്റി ദമ്പതികൾ 7 കോടി രൂപ സമാഹരിക്കാനുള്ള ഉദ്ദേശ്യത്തോടെ '#InThisTogether' എന്ന ധനസമാഹരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ #InThisTogether#actnow എന്ന പേരിലാണ് പുതിയ കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. 11 കോടി സമാഹരിക്കാന്‍ സാധിച്ചതില്‍ താനും, വിരാടും എല്ലാവരോടും നന്ദി പറയുന്നു.
നമ്മുടെ രാജ്യം ഇതുവരെ കടന്ന് പോകാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കഴിയുന്നത്ര ഒരുമിച്ചുനിന്ന് ഈ മഹാമാരിക്കെതിരെ പൊരുതണം. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ഫണ്ട് ഈ കാമ്പയ്ന്‍ വഴി ശേഖരിക്കാമെന്നും ഞങ്ങള്‍ കരുതുന്നുവെന്ന് വീരാട് കോഹ്ലിയും പറഞ്ഞു.